---
title: "കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സ്വർണം കൊടുത്തയച്ച പ്രവാസികളായ മലപ്പുറം സ്വദേശികളെ  തിരിച്ചറിഞ്ഞു ;  നാട്ടിലെത്തിക്കാൻ പോലീസ് നീക്കം"
english_title: "Malappuram natives identified for sending gold in Karipur gold smuggling case; Police move to bring them back home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369223/Malappuram natives identified for sending gold in Karipur gold smuggling case; Police move to bring them back home"
published_at: "2026-06-29T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4237fc23508_1001301386.jpg"
keywords: []
---

# കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സ്വർണം കൊടുത്തയച്ച പ്രവാസികളായ മലപ്പുറം സ്വദേശികളെ  തിരിച്ചറിഞ്ഞു ;  നാട്ടിലെത്തിക്കാൻ പോലീസ് നീക്കം

> **Lead Summary:** കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി.

## Article Content

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഇവർ വിദേശത്താണുള്ളത്. അറസ്റ്റിലായ പ്രതികളിൽ നിന്നാണ് കരിപ്പൂർ ‌പൊലീസിന് നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് സൽമാൻ സാലിഹിന്റെ കയ്യിൽ ഇവർ സ്വർണം കൊടുത്തയക്കുകയായിരുന്നു.

അന്വേഷണത്തിലാണ് ഇരുവരിലേക്കും എത്തുന്നത്. ഇവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് സൽമാൻ സാലിഹ് സ്വർണവുമായി വിദേശത്ത് നിന്ന് എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369223/Malappuram natives identified for sending gold in Karipur gold smuggling case; Police move to bring them back home)